വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതുഞ്ഞു കിടന്ന ആളെ രക്ഷപ്പെടുത്തി. കുറെ സമയം ആയി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഫയർ ആൻഡ് സേഫ്റ്റി ടീം ആണ് രക്ഷപ്പെടുത്തിയത്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടുണ്ടായിരുന്നില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതുഞ്ഞി കിടക്കുന്ന നിലയിലാണ് അയാൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നത്. രക്ഷപ്പെടുത്താൻ വിളിച്ചുപറയുന്നുണ്ടെങ്കിലും അടുത്തേക്ക് ആര്‍ക്കും എത്താനാകാത്ത അവസ്ഥയായിരുന്നു.
മലവെള്ളപ്പാച്ചിലിനിടയിൽ ചെളിയില്‍ പുതുഞ്ഞു കിടന്ന ആളെ രക്ഷപ്പെടുത്തി

