Kerala News

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസ്;മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോ‌ടതി തള്ളി

കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോ‌ടതി തള്ളി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.
ജൂൺ പത്തിനാണ് മാർട്ടിൻ ജോസഫ് അറസ്റ്റിലായത്. ഫാഷൻ ഡിസൈനർ എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന മാർട്ടിൻ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷം ഇവരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെം​ഗളൂരുവിൽ എത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ യുവതിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്തവന്നശേഷം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. ഇതിനിടയിൽ പ്രതി മാർട്ടിൻ ജോസഫ് ഒളിവിൽ പോയിരുന്നു. ഇയാളെ തൃശൂരിലെ വനത്തിനുള്ളിൽ നിന്ന് അതിസാഹസികമായാണ് പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!