കോഴിക്കോട് : സ്വന്തം ശരീരത്തെ അത്രമേൽ സ്നേഹിച്ച് ഒരു നാടിന് തന്നെ അഭിമാനമായി മാറുകയാണ് കുന്ദമംഗലം സ്വദേശി ഷാനവാസ്. വർഷങ്ങളായി കഠിനധ്വാനം ചെയ്തത് നേടിയെടുത്ത പുരസ്കാരങ്ങളത്രെയും കൂടെ നിന്നവർക്കും ഈ നാടിനും സമർപ്പിക്കുകയാണ് അദ്ദേഹം. ബോഡി ബിൽഡേഴ്സിനെ വാർത്തെടുക്കുന്നതിൽ ജില്ലയിലെ തന്നെ പ്രധാന പരിശീലകനാണ് ഇദ്ദേഹം . നിരവധി ശിഷ്യന്മാർ ഷാനവാസിന് കീഴിൽ വളർന്നു വരുന്നുണ്ട്.
2000ത്തിൽ – കുന്ദമംഗലത്ത് വെച്ച് നടന്ന സബ് ജൂനിയർ മത്സരത്തിൽ അരങ്ങേറ്റം പിന്നീടങ്ങോട്ട് ഒരു ജൈത്ര യാത്രയായിരുന്നു .5 തവണ മിസ്റ്റർ. കോഴിക്കോടായും, 4 തവണ മിസ്റ്റർ കേരള , മിസ്റ്റർ സൗത്ത് ഇന്ത്യയായി 3 തവണയും, മിസ്റ്റർ ഇന്ത്യ ബെസ്ററ് ടെനായും, ഒടുവിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ മിസ്റ്റർ വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു ഈ അഭിമാന താരം. ചൈനയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും ഒരു സ്‌പോൺസറെ കണ്ടെത്താൻ കഴിയാഞ്ഞത് അവസരം നഷ്ടപ്പെടുത്തി.
നിരവധി മത്സരങ്ങളിൽ പങ്കാളി ആയെങ്കിലും പല ദേശിയ മത്സരങ്ങളിൽ നിന്നും മനഃപൂർവം തഴപ്പെട്ടത് ഇദ്ദേഹത്തെ നിരാശനാക്കുന്നു. മത്സരത്തിനിടയിൽ എത്തുന്ന ചില ലോബികൾ ബോഡി ബിൽഡേഴ്സിനിടയിലും സജീവമാണെന്നുള്ള യാഥാർഥ്യമാണ് ഇത്തരം അവസരങ്ങൾ നഷ്ടപ്പെടാൻ കാരണം.
ചെറുപ്പത്തിൽ സൽമാഖാനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം റോൾ മോഡലായി കരുതിയിരുന്നതും ഈ സിനിമ താരത്തെ തന്നെയായായിരുന്നു. പിന്നീട് ബോഡി ബിൽഡേഴ്സിനെ കുറിച്ച് അടുത്തറിഞ്ഞപ്പോൾ ഖാനെ വിട്ട് ആരാധനയും പ്രേരണയും ഇന്റർ നാഷണൽ ബോഡി ബിൽഡർ ഡെക്സ്റ്റർ ജാക്‌സണായി മാറി. ഇതിനുള്ള കാരണം 53മത്തെ വയസ്സിലും ലോക മത്സരത്തിനെത്തുന്ന ഡെക്സ്റ്ററുടെ ആവേശമാണ് ഷാനവാസിനെ ജാക്സണിലേക്ക് കൂടുതൽ ആകർഷിച്ചത്.
ഭാവിയിലെ മറ്റൊരു ഡെക്സ്റ്റർ ജാക്‌സണായി മാറും ഷാനവാസെന്നാണ് ഈ നാടിന്റെയും പ്രതീക്ഷ.
നിലവിൽ 3 ക്ലബ്ബുകളിലായാണ് ഇദ്ദേഹം പരിശീലനം നടത്തുന്നത്. ഫോർ ഇൻ ഫിറ്റ്നസ് എന്ന് പേരുള്ള ക്ലബ് കഴിഞ്ഞ 15 വർഷക്കാലമായി വെള്ളിമാട് കുന്നിലും 7 വർഷമായി കുന്ദമംഗലത്തും ബോഡി ബിൽഡേഴ്സിനായി പരിശീലനം നൽകി വരുന്നു. ലോകത്തിനു നെറുകെ ഈ നാടിനു മാതൃകയായി പ്രധാന ബോഡി ബിൽഡർ ആവുക, രാജ്യത്തിനു വേണ്ടി മത്സരിക്കുക ഇതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഒപ്പം ഹോളിവുഡ് ആക്ടർ അർണോൾഡിന്റെ ക്ലാസ്സിക് ചാമ്പ്യൻഷിപ്പിൽ പങ്കാളിയാവുക ഇതാണ് സ്വപനം.
കുന്ദമംഗലം സ്വദേശി പരേതനായ പോക്കറിന്റെ മകനാണ് ഷാനവാസ്. മാതാവ് ആമിന , ഭാര്യ ; സുബിലീന മകൾ ഇഷ ഷാനവാസ് ,രണ്ട് സഹോദരമാരന്മാരും