തിരുവനന്തപുരം: കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പൻ (76) ഇന്ന് മരണപ്പെട്ടത്. ശ്വാസതടസവും പ്രമേഹവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 24 ആയി
ജൂൺ 27 ന് മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം. 28 നു മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ഇദ്ദേഹം.

