Kerala

കാഫിർ സ്ക്രീൻഷോട്ട് പ്രതികളെ ഉടൻ പിടികൂടുക;യു ഡി എഫ് ആർ എം പി ധർണ്ണ നടത്തി

തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഫിർ പ്രയോഗം നടത്തി സമൂഹത്തിൽ വർഗീയ ചേരിതിരിവും സംഘർഷങ്ങളും കലാപങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന സ്ക്രീൻഷോട്ട് തയ്യാറാകുകയും പ്രചരിപ്പിക്കുകയും ചെയ്ത രാജ്യ ദ്രോഹികളായ കുറ്റവാളികളെ ഒരു മാസം പിന്നിട്ടും അന്വേഷിച്ചു കണ്ടുപിടിക്കാൻ തയ്യാറാവാത്ത പോലീസ് നടപടി ഏറെ പ്രധിഷേധാർഹമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.പോലീസിനു പരാധി കൊടുത്തിട്ടും നിരവധി തവണ ആവിശ്യപെട്ടിട്ടും സമരങ്ങൾ നടത്തീട്ടും പ്രതികളെ പിടികൂടാതെ പോലീസ് നടപടി ദുരൂഹവും ഉത്കണ്ഠാജനകവുമാന്നെന്ന് അദ്ദേഹം പറഞ്ഞു. വടകര റൂറൽ ഓഫീസിന് മുൻപിലായിരുന്നു ധർണാ സമരംസംഘടിപ്പിച്ചത്.കെ. കെ രമ എം എൽ യുഡിഎഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ അധ്യക്ഷൻ വഹിച്ചു യുഡിഎഫ് കൺവീനർ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞു ആർഎംപിഐ സംസ്ഥാന സെക്രട്ടറി എം വേണു ഓൾ ഇന്ത്യ മുസ്ലിംലീഗിന്റെ ജോയിൻ സെക്രട്ടറി സി കെ സുബൈർ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി എം ജോർജ് മഠത്തിൽ നാണു മാസ്റ്റർ മാസ്റ്റർ സുനിൽ മടപ്പള്ളി സിപി അസീസ് മാസ്റ്റർ വി പി ദുൽഖിഫിൽ പ്രദീപൻ ചോമ്പാല കോട്ടയിൽ രാധാകൃഷ്ണൻ മിസ്ഹാബ് കീഴിയൂർ കാവിൽ രാധാകൃഷ്ണൻ പ്രമോദ് കക്കട്ടിൽ പി കെ ഹബീബ് സതീശൻ കുരിയാട് സന്ധ്യ കരിയാട് അഫ്നാസ് ചോറോട് ലത്തീഫ് തൊറയൂർ ബവിത്ത് മലോൽ ഓക്കേ അബ്ദുള്ള പുറന്തോടത്ത് സുകുമാരൻ വികെ പ്രേമൻ തുടങ്ങിയ സംസാരിച്ചു യു ഡി എഫ് ജില്ലാ ലൈസൺ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം മുൻസിപ്പൽ പഞ്ചായത്ത് യു ഡി എഫ് ഭാരവാഹികൾ,യുഡിഎഫ്ഘടകകക്ഷികളുടെയും ആർ എം പി യുടെയും സംസ്ഥാന ജില്ലാ നിയോജകമണ്ഡലം,ബ്ലോക്ക്‌,മണ്ഡലം,പഞ്ചായത്ത്‌ ഭാരവാഹികൾ പോഷക സംഘടനകളുടെ ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പടെ പ്രധാന പ്രവത്തകർമാർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!