Local News

കുന്ദമംഗലം പി.എസ്.എൻ കമ്മ്യൂണിറ്റി കോളേജ് സോഷ്യൽആക്ടിവിറ്റീസ് യൂണിറ്റ് റെസിഡൻഷ്യൽ ക്യാമ്പ് സമാപിച്ചു

കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് നാഷണൽ സോഷ്യൽആക്ടിവിറ്റീസ് യൂണിറ്റിന്റെ ഈ വർഷത്തെ റെസിഡൻഷ്യൽ ക്യാമ്പ് അരീക്കോട് മുണ്ടമ്പ്ര ജി. എം. യു. പി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ വിജയകരമായി സമാപിച്ചു.അഞ്ചു ദിവസം നീണ്ടുനിന്ന ക്യാമ്പ് അരീക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ടി. കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ക്യാമ്പ് വളണ്ടിയർമാർക്കായി ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, പരിസര ശുചീകരണം, കലാ പരിപാടികൾ തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു16,17,18 വാർഡുകളിൽ നടത്തിയ മെഡിക്കൽ ഹോം സർവ്വേയിൽ കിടപ്പിലായ രോഗികളെയും പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികളെയും, ജീവിത ശൈലീ രോഗം പിടിപെട്ടവരെയും കണ്ടെത്തി വിശദ വിവരങ്ങളടങ്ങിയ സർവ്വേ റിപ്പോർട്ട്‌ വിദ്യാർഥികൾ പഞ്ചായത്ത്‌ മെഡിക്കൽ വിഭാഗത്തിന് കൈമാറി
നിത്യ രോഗിയായ കളത്തിങ്ങൽ അലി എന്നിവരുടെ വീട്ടിലേക്ക് ക്യാമ്പ് അംഗങ്ങൾ റോഡ് നിർമിച്ചു നൽകിയതും, ഇരുന്നൂറിലധികം രോഗികൾക്കായി കെ. എം. സി. ടി മെഡിക്കൽ കോളേജിന്റെ സഹായത്തോടെ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പും പഞ്ചായത്തിനാകെ ഒരു മുതൽക്കൂട്ടായെന്ന് പ്രസിഡണ്ട്‌ അബ്ദു ഹാജി, വാർഡ് മെമ്പർ രതീഷ്. കെ എന്നിവർ അഭിപ്രായപ്പെട്ടു
സമാപന സമ്മേളനം സ്വാഗത സംഘം കൺവീനർ മനോജ്‌ കുമാർ, ചെയർമാൻ രതീഷ്. കെ, കോളേജ്അഡ്മിനിസ്ട്രേറ്റർ പ്രിയ സുചേഷ് എന്നിവരുടെ സന്നിധ്യത്തിൽ അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ദിവ്യ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ സുചേഷ് നന്ദി പറഞ്ഞ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ. ബാബു, പി. ടി. എ പ്രസിഡണ്ട്‌ ഉമറുൽ ഫാറൂഖ്, മുൻ എസ്. എം. സി ചെയർമാൻ കണ്ടേങ്ങൽ അബ്ദുറഹിമാൻ, പ്രോഗ്രാം ഓഫീസർമാരായ ശ്രീജിഷ, റെജിൽ. പി, അധ്യാപകരായ രവികുമാർ, ശ്രീജിത്ത്‌, സബിത, ഹുദ എന്നിവർ സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!