Kerala News

സൂപ്പര്‍ തട്ടിപ്പ്; കെ സുധാകരന് ശാസ്ത്രബോധത്തിന്റെ കുറവെന്ന് എ വിജയരാഘവന്‍;ആ​ർ​ഭാ​ട​ത്തി​ൽ പോ​യി മ​യ​ങ്ങ​രു​തെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി അധ്യക്ഷനും മോൻസണും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണം കെ സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ട്. നടന്നത് സൂപ്പർ തട്ടിപ്പെന്നും വിജയരാഘവൻ പറഞ്ഞു.തട്ടിപ്പില്‍ അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുകയാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ സംബന്ധിച്ച നല്ല കാര്യമല്ല പുറത്തുവന്നിരിക്കുന്നത്. തട്ടിപ്പുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്നതാണ് മുഖ്യം. അക്കാര്യത്തില്‍ പൊലീസ് നല്ല രീതിയിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്’. എ വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ഡോ.മോൻസൻ ത്വക്ക് രോഗ വിദഗ്ധൻ ആണെന്ന് ആര് പറഞ്ഞു. മോ​ൻ​സ​ണു​മാ​യു​ള്ള അ​ടു​പ്പ​ത്തെ​ക്കു​റി​ച്ച് സു​ധാ​ക​ര​ന്‍റെ ന്യാ​യം സാ​മാ​ന്യ​യു​ക്തി​ക്ക് ചേ​രു​ന്ന​ത​ല്ല. മോ​ൻ​സ​ൺ വീ​ഴ്ത്തി​യ​ത് വീ​ഴ്ത്താ​ൻ പ​റ്റി​യ​വ​രെ​യാ​ണ്. ആ​ർ​ഭാ​ട​ത്തി​ൽ പോ​യി മ​യ​ങ്ങ​രു​തെ​ന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!