Kerala News

ന്യുമോണിയ തടയാൻ കുട്ടികൾക്ക് വാക്സീൻ;ഒക്ടോബര്‍ 1 മുതല്‍ നല്‍കും; ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ്

ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്കുക എന്നാണ് റിപ്പോർട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിൻ നൽകുക.കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്‌സീന്‍ നല്‍കും
ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ തടയാനാണ് ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി 2017 മുതൽ അഞ്ച് സംസ്ഥാനങ്ങളിൽ ഈ വാക്സിൻ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാ​ഗമാവുകയാണ് കേരളവും.

വെളളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. ഒന്നര മാസം പ്രായായ കുട്ടികൾക്കാണ് ആദ്യം കുത്തിവയ്പ്. പിഎച്ച്സികൾ, സി എച്ച് എസികൾ, താലൂക്ക് ആശുപത്രികൾ തുടങ്ങി സർക്കാർ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും. മൂന്നര, ഒൻപത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകൾ എടുക്കേണ്ടത്. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുൻപിൽ കണ്ട് കുട്ടികളിൽ ഉണ്ടായേക്കാവുന്ന ന്യൂമോണിയ ബാധ തടയാനാണ് കുത്തിവയ്പ് നല്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!