Kerala News

ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്;പ്രതികൾ പിടിയില്‍

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങവേ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്. റോക്കി റോയ്, നിഷാന്ത് എന്നിവരെയാണ് കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിൽ പിടികൂടിയത് എന്നാണ് വിവരം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നടപടി. പിടിയിലായവര്‍ മോഷണക്കേസുകളില്‍ ഉള്‍പ്പെടെ പ്രതികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കടയ്ക്കാവൂര്‍ സ്വദേശിയാണ് റോക്കി റോയ്. നിശാന്തിനെ കഠിനംകുളത്തെ വീട്ടില്‍ നിന്ന് ആലപ്പുഴ എസ്.പി.യുടെ സ്‌ക്വാഡുമാണ് പിടികൂടിയത്.
യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ പൊലീസിന്‍റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!