സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 265 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,505 രൂപയിലും പവന് 1,16,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം വില ഉയർന്നിരുന്നുവെങ്കിലും, ആ മുൻതൂക്കമെല്ലാം നഷ്ടപ്പെടുത്തിയാണ് ഇന്നത്തെ കനത്ത ഇടിവ്.
ഇന്നലെ ഒരു ഗ്രാമിന് 14,770 രൂപയും പവന് 1,18,160 രൂപയുമായിരുന്നു വില. അതേസമയം, സ്വർണവില ഇടിയുമ്പോഴും സംസ്ഥാനത്ത് വെള്ളി വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്; നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമാണ് വിപണി നിരക്ക്.

