News

ചെന്നൈക്ക് തിരിച്ചടി; റെയ്‌ന മടങ്ങിയതിന് പിന്നാലെ മറ്റൊരു താരത്തിന് കൂടി കോവിഡ്

ഐപിഎല്ലിന് തയ്യാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. ദീപക് ചാഹറും സ്റ്റാഫുകളുമടക്കം 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്.

സംഘത്തിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെന്നൈ ക്വാറന്റൈന്‍ സെപ്റ്റംബര്‍ ഒന്നുവരെ നീട്ടി. ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ ഏഴു ദിവസം കൂടുതലായി ക്വാറന്റൈനില്‍ കഴിയണം. തുടര്‍ച്ചയായ പരിശോധനകളില്‍ ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഇവര്‍ക്ക് വീണ്ടും ബയോ സെക്യുര്‍ ബബ്ളിന്റെ ഭാഗമാകാനാകൂ.

അതേസമയം റെയ്‌ന മടങ്ങരിുയത് ടീം തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ‘സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യയിലേക്കു മടങ്ങിയിരിക്കുകയാണ്. ഐ.പി.എല്ലിലെ ഈ സീസണില്‍ ഇനി അദ്ദേഹം കളിക്കില്ല. ഈ സമയത്ത് റെയ്നയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പിന്തുണ അറിയിക്കുന്നും.’ ടീം സിഇഒ കാശി വിശ്വനാഥന്‍ ട്വീറ്റ് ചെയ്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!