ടോക്യോ പ്രധാനമന്ത്രി രാജിവെച്ചു

0
103

എട്ട്‌ വർഷമായി ജപ്പാനെ നയിച്ചുവന്ന പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നംമൂലമാണ്‌ രാജി പ്രഖ്യാപിച്ചത്‌. 2006ൽ 52–-ാം വയസ്സിൽ ജപ്പാന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ആബെയ്‌ക്ക്‌ ഒരു വർഷം കഴിഞ്ഞപ്പോൾ ഒഴിയേണ്ടിവന്നു. 2012ലാണ്‌ വീണ്ടും പ്രധാനമന്ത്രിയായത്‌. ഒരു വർഷംകൂടി ഭരണകാലം അവശേഷിക്കെയാണ്‌ രാജി.

അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലംമുതൽ വൻകുടൽവീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായതോടെയാണ് ചികിത്സയ്‌ക്കും വിശ്രമത്തിനുമായി സ്ഥാനം ഒഴിയുന്നത്. ജൂണിലാണ്‌ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്‌. ഈ മാസമാദ്യം തുടർച്ചയായി രണ്ടാഴ്‌ച ആബെ പരിശോധനയ്‌ക്ക്‌ ടോക്യോയിലെ ആശുപത്രിയിലെത്തിയതുമുതൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച്‌ ആശങ്ക ഉയർന്നിരുന്നു. ഐവി ഇൻജഷനുകൾ ആവശ്യമായ പുതിയ ഒരു ചികിത്സയിലാണ്‌ അദ്ദേഹം ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here