കുന്ദമംഗലം: കുന്ദമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ സെപ്റ്റംബര്‍ ഒന്നിന് കുന്ദമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് രാവിലെ 9 മണിക്ക് ജില്ല കലക്ടര്‍ എസ്. സാംബശിവ റാവു ഐ.ഐ.എസ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, imch,kmct മലബാര്‍ കണ്ണാശുപത്രി, ഇഖ്‌റ, കുന്ദമംഗലം പിഎച്ച്‌സി, ആയുര്‍വ്വേദ, ഹോമിയോ ഡിസ്പന്‍സറി എന്നിവയിലെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാവും.
ജനറല്‍ മെഡിസിന്‍, നേത്ര പരിശോദന, പീഡിയാട്രിക്, ഹോമിയോപ്പതി, സ്‌കിന്‍, ഓര്‍ത്തോ, ആയുര്‍വ്വേദ, ഗൈനക്കോളജി, സര്‍ജ്ജറി, ദന്തപരിശോദന, ഇ.എന്‍.ടി, രക്ത ഗ്രൂപ്പ് നിര്‍ണയം, എന്നീ സേവനം ക്യാമ്പില്‍ ലഭ്യമാണ്. ചടങ്ങില്‍ നൂറില്‍പ്പരം രക്തദാന വളണ്ടിയര്‍മാരുടെ സമ്മതപത്രം ജില്ല കലക്ടര്‍ക്ക് കൈമാറും. പ്രളയ ദുരന്തത്തില്‍ പ്രയാസം അനുഭവിച്ചവര്‍ക്ക് ഭക്ഷ്യ കിറ്റുകളും കുടിവെള്ളവും എത്തിക്കാന്‍ ഫൗണ്ടേഷന് സാധിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ യു.സി രാമന്‍(ചെയര്‍മാന്‍), ഒ. ഉസ്സയിന്‍(കണ്‍വീനര്‍), അരിയില്‍ മൊയ്ദീന്‍ ഹാജി (ട്രഷറര്‍), ഖാലിദ് കിളിമുണ്ട(രക്ഷാദികാരി), കണിയാറക്കല്‍ മൊയ്ദീന്‍ കോയ, എന്‍.എം യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.