തൃശ്ശൂർ: ആമയെ കൊന്ന് കറിവെച്ചു തിന്ന തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് വനം വകുപ്പ് പിടികൂടിയത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.