Trending

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി; യുവാവിനെ പൂട്ടിയിട്ട് വീട്ടുകാർ; വീട്ടുകാരെ മർദിച്ച് യുവാവിനെ കടത്തി സുഹൃത്തുക്കൾ

കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ പൂട്ടിയിട്ടു. സംഭവത്തെത്തുടർന്ന് യുവാവിന്റെ സുഹൃത്തുക്കളായ ആറംഗസംഘം വീട്ടുകാരെ മർദിച്ച് യുവാവിനെ കൊണ്ടുപോയി. സംഭവത്തിൽ അടിവാരം സ്വദേശി മിഷ്ബാഹുലിനെയും സുഹൃത്തുക്കളായ മയിലാളംപാറ സ്വദേശികളായ അബൂബക്കർ അശ്മിൽ, വി കെ ഷഹാസ്, മുഹമ്മദ് ആഷിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിലേക്ക് യുവാവ് അതിക്രമിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് യുവാവ് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ആറംഗസംഘം വീട്ടിലെത്തി വീട്ടുകാരെ മർദിച്ച് വീടിന് കേടുപാടുകൾ വരുത്തി യുവാവിനെ കൊണ്ടുപോവുകയായിരുന്നു.

സംഘം എത്തിയ ബൈക്കുകൾ നാട്ടുകാർ പെലീസിന് കൈമാറി. മുഖ്യപ്രതി മിഷ്ബാഹുൽ പോക്സോ കേസ് ഉൾപ്പെടെ നിരവധി അക്രമ കേസുകളിൽ പ്രതിയാണ്. വീട്ടുകാർക്ക് യുവാവുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് വിവരം. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!