kerala

കത്വ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈറിനുമെതിരെ കത് വ ഫണ്ടിൽ ക്രമക്കേട് നടത്തിയെന്ന പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായമാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. കുന്ദമംഗലം പോലീസിൽ നേരത്തേ പരാതി നൽകിയിരുന്നു.യൂത്ത് ലീഗ് നടത്തിയ കത്വ ഫണ്ട് പിരിവിൽ ലക്ഷങ്ങളുടെ തിരിമറി നടന്നെന്ന യൂസഫ് പടനിലത്തിന്‍റെ പരാതി കളളവും രാഷ്ട്രീയ പ്രേരിതവും എന്നായിരുന്നു കേസന്വേഷിച്ച കുന്ദമംഗലം പോലിസിന്റെ റിപ്പോർട്ട്. ഇത് ചോദ്യം ചെയ്ത് പരാതിക്കാരൻ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായമാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. മന്ത്രി വി അബ്ദു റഹ്മാൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു യൂസുഫ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനാൽ റിബലായി മത്സരിച്ചിരുന്നു യൂസഫ്. തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടു മുമ്പാണ് യൂത്ത് ലീഗ് നേതാക്കൾക്കെതിരെ ആരോപണവുമായി യൂസുഫ് രംഗത്ത് വന്നത്.എന്നാൽ ഇടത് പക്ഷം അധികാരത്തിൽ വന്നപ്പോൾ വി അബ്ദുറഹ്മാൻ്റെ പേഴ്സണൽ സ്റ്റാഫിൽ യൂസഫിനെ നിയമിക്കപ്പെടുകയും തുടർന്ന് പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ നിരന്തരം കള്ളക്കേസുകളുമായി രംഗത്ത് വരികയുമാണുണ്ടായത് എന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്.എന്നാൽ ഇപ്പോൾ കുന്ദമംഗലം പോലീസ് തള്ളിയ കേസ് മജിസ്ട്രെറ്റ് കോടതി എടുത്തെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യം ആണുണ്ടായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!