News

ജോസ് കെ മാണി വിഭാഗത്ത യുഡിഎഫില്‍ നിന്നും പുറത്താക്കി

ജോസ് കെ മാണി വിഭാഗത്ത യുഡിഎഫില്‍ നിന്നും പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് തീരുമാനം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.

ജോസ് പക്ഷത്തിനെതിരെ ആഞ്ഞടിച്ചാണ് യുഡിഎഫ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ച നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് വിഭാഗം സഹകരിച്ചില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും ജോസ് പക്ഷം മുന്നണിയെ ധിക്കരിച്ചെന്നും യുഡിഎഫ് വിലയിരുത്തി. ലാഭനഷ്ടമല്ല നോക്കുന്നത്. തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയില്‍ ആവശ്യമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ നിലപാട് വ്യക്തമാക്കി.
മുന്നണി തീരുമാനം ഏകപക്ഷീയമെന്ന് ജോസ് കെ മാണി വിഭാഗം പ്രതികരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!