തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നാല് ദിവസം മുമ്പ് തന്നെ മന്ത്രിക്ക് പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പരിപാടികളിലും മന്ത്രിസഭാ യോഗത്തിലും ആഭ്യന്തര മന്ത്രി പങ്കെടുത്തു.
മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വലിയൊരു കൂട്ടം ആളുകള്‍ ക്വാറന്റീനില്‍ പോകേണ്ടി വരും. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ ഗണ്‍മാനും സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.