ന്യൂ ഡൽഹി : തുടർച്ചയായ 21 ദിവസത്തെ ഇന്ധന വില വർധനവിന് ശേഷം ഇന്നലെ വർധനവിന് ദിനങ്ങൾക്ക് അവധി തന്നെങ്കിലും ഇന്ന് പിന്നെയും കൂട്ടി, പെട്രോളിന് അഞ്ച് പൈസയും, ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യത്ത് കഴിഞ്ഞ 23 ദിവസത്തിനുള്ളിൽ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്.
ലോക്ക് ഡൗണിന് ശേഷം ദുരിതമനുഭവിക്കുന്ന പൊതുജനങ്ങൾക്ക് ഇത് ഏറെ തിരിച്ചടിയാണ്. ജൂൺ 7 മുതൽ ആരംഭിച്ച വില വർധനവ് ഇന്നലെ ഒരു ദിവസം മാത്രമാണ് നിർത്തി വെച്ചത്. ഇന്നത് വീണ്ടും തുടരുന്നു.

