കോഴിക്കോട് : താമരശ്ശേരിയിൽ കോറന്റൈനിൽ കഴിഞ്ഞു തിരിച്ചെത്തിയ നാടോടികളായ അമ്മയും കുഞ്ഞുങ്ങളുടെയും കിടത്തം കട തിണ്ണയിൽ. പരാതി പെട്ടിട്ടും തിരിഞ്ഞു നോക്കാതെ അതികൃതർ. കർണാടകയിലെ എച്ച് ഡി കോട്ടയിൽ നിന്നും പഴയെ വസ്തുക്കൾ പെറുക്കി വില്പന നടത്തുന്ന സംഘത്തിലെ അമ്മയും നാല് മക്കളുമാണ് ദുരവസ്ഥയിൽ കഴിഞ്ഞ നാലു ദിവസമായി തുടരുന്നത്. പതിനാലു ദിവസത്തെ നിരീക്ഷണത്തിനു ശേഷം താമരശ്ശേരിയിലെ ചുങ്കത്തെ കടകളുടെ തിണ്ണയിൽ കഴിയുകയാണ് ഇവർ.
നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട് അലഞ്ഞു തിരിഞ്ഞു നടന്ന ഇവരെ പൂനൂരിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ താമസിപ്പിക്കുകയും ആയിരുന്നു. എന്നാൽ നിരീക്ഷണ കാലയളവ് കഴിഞ്ഞതോടെ ഇവർക്ക് പുറത്തിറങ്ങേണ്ടി വന്നു. എന്നാൽ പോയി കിടക്കാൻ ഒരിടം പോലുമില്ലാത്ത സ്ത്രീയും നാലുമക്കളും ഇന്ന് കട തിണ്ണയിലാണ്. മാനുഷിക പരിഗണന പോലുമില്ലാതെ ഒരു സുരക്ഷയും പാലിക്കാൻ കഴിയാതെ വെറും മാസ്കും ധരിച്ച് കഴിയുന്ന ഈ കുടുംബത്തിന് എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങിയാൽ മതിയെന്ന ചിന്ത മാത്രമേ നിലവിൽ ഉള്ളു.
ജോലിയോ, ഭക്ഷണമോ ഇവർക്ക് ലഭ്യമാകുന്നില്ല. സംസ്ഥാനത്ത് നിലവിൽ കോവിഡ് രോഗികൾ വര്ധിക്കുന്നതിനൊപ്പം, കൃത്യമായി ഉറവിടമില്ലാത്ത കേസുകളും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ. ഇത്തരം വീഴ്ചകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയെല്ലന്നാണ് നാട്ടുകാർ പറയുന്നത്. പോലീസുമായി ബന്ധപ്പെട്ടപ്പോൾ ആരോഗ്യ വകുപ്പും പഞ്ചായത്തുകളുമാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നാണ് ലഭ്യമായ വിവരം എന്ന് നാട്ടുകാർ പറയുന്നു. കയ്യിൽ രേഖകളൊന്നുമില്ലാത്തതിനാൽ സംസ്ഥാനത്ത് നിന്ന് പോകാനായി ഉള്ള പാസ്സുകളൊന്നും ഈ കുടുംബത്തിന് എടുക്കാൻ സാധ്യമല്ലാത്ത സാഹചര്യം നില നിൽക്കുന്നുണ്ട്

