തിരുവനന്തപുരം : രണ്ട് വർഷം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌ന(20) കുറിച്ചുള്ള സുപ്രധാന തെളിവുകൾ ലഭ്യമായതായി വിവരം. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവു കയാണെന്നു പറഞ്ഞുകൊണ്ട് 2018 മാർച്ച് 22-നാണു വിദ്യാർത്ഥി വീട് വിട്ടിറങ്ങുന്നത്. തിരോധനത്തെ തുടർന്ന് നേരത്തെ ശക്തമായ അന്വേഷണം ഉണ്ടായിട്ടും പോലീസിന് കണ്ടെത്താൻകഴിഞ്ഞിരുന്നില്ല.
പല തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും ഒന്നും തന്നെ ശരി വെക്കുന്ന രീതിയിലുള്ള തെളിവുകൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ നിലവിൽ പൊലീസിന് സുപ്രധാന തെളിവുകൾ ലഭ്യമായെന്നും ലോക്ക് ഡൗൺ കഴിഞ്ഞാൽ ഉടൻ കുട്ടിയെ നാട്ടിലെത്തിക്കുമെന്നാണ് വിവരങ്ങൾ. സംസ്ഥാനത്തിന് പുറത്ത് വെച്ചാണ് വിദ്യാർത്ഥിയെ കണ്ടെത്തിയതെന്നാണ് വിവരം. ഇതിനായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച പുതിയ സംഘം രൂപീകരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ജസ്‌നയെക്കുറിച്ച് വിവരം ലഭിച്ചത്.
വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന മരിയ ജെയിംസ്