കൂട്ടുകുടുംബത്തിന്റെ സന്തോഷവും സ്നേഹവും തിരിച്ചെത്തിയ കൊറോണക്കാലം ഡോക്ടര്‍ മുഹമ്മദ് കോയ

0
242

പണ്ടുകാലത്തിന്റെ സ്നേഹവും സന്തോഷവും ആഘോഷങ്ങളുമെല്ലാം കൂട്ടുകുടുംബത്തിലായികുന്നു. ഒരുമിച്ച് എല്ലാവരും ഒരേ വീട്ടില്‍ താമസവുമായി വലിയ ഒരു കുടുംബം. കാലം മാറിയതോടെ ലോകം തിരക്കിലായതോടെ ആര്‍ക്കും സമയമില്ലാതെയായി. എല്ലാ കുടംബവും അണുകുടുംബത്തിലേക്ക് മാറി. പല കുടുബങ്ങളിലും മക്കളും അച്ഛന്‍മാരും പരസ്പരം കാണുന്നത് തന്ന വല്ലപ്പോഴുമായി.
എന്നാല്‍ കൊറോണ എന്ന മഹാമാരി ലോകത്തെ ഒരു കൂട്ടിലാക്കി. എല്ലാവരും അവരവരുടെ വീട്ടിലേക്ക് ഒതുങ്ങി, സംസാരിക്കാനും സ്നേഹിക്കാനും ഒരുപാട് സമയമായി. ഒരു തരത്തില്‍ പഴയ കാലത്തേക്കുള്ള ഒരു മടക്കംകൂടിയായി ഇത്.

ഈ സമയത്ത് പഴയകാല ഓര്‍മകളും സ്നേഹവും പങ്കുവെക്കുകയാണ് കാരന്തൂരിലെ ചേറ്റ് കുഴിയില്‍ മുഹമ്മദ് കോയ എന്ന 90 വയസ്സുകാരനായ ഹോമിയോ ഡോക്ടര്‍ മായനാട് തടോളിയില്‍(കോയ ഡോക്ടര്‍ ). വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന തന്റെ വിവാഹവും എല്ലാം അദ്ദേഹം ഓര്‍ത്തെടുക്കുന്നു. വീടിന്റെ അടുത്തുള്ള കുടുംബക്കാരിയെ കല്ല്യാണം കഴിച്ചു. 21ാം വയസ്സിലായിരുന്നു വിവാഹം. സഹധര്‍മ്മിണിയുടെ പ്രായം അന്ന് പന്ത്രണ്ട്. ആറു മക്കളുണ്ടായിരുന്നു. രണ്ടുപേര്‍ മരണപ്പെട്ടു. ഈസ്റ്റ് ഹില്ലിലെ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് പഠിച്ച് ഡോക്ടറായി ആരാമ്പ്രത്ത് 30 വര്‍ഷത്തിലധികം ജോലി ചെയ്തു.. പിന്നീട് മക്കളെ ഒക്കെ കെട്ടിച്ചയച്ചു. അവര്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ജീവിതം തുടങ്ങി. ഒരോരൂത്തര്‍ ഓരോ വഴിക്കായി. തിരക്ക് ജീവിതത്തിനിടയിലും അവര്‍ സമയം കണ്ടെത്തിവരാറുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ മരുമക്കളും പേരകുട്ടികളുമായ ഈ കൂടി ചേരല്‍ വലിയ സന്തോഷം തോന്നുന്നതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ കൊറോണ വന്നതോടെ എല്ലാവരും വീട്ടിലെത്തിയതോടെ കോയ ഡോക്ടര്‍ക്ക് പഴയകാലം തിരിച്ച്കിട്ടിയ സന്തോഷമായി. മക്കളും പേരക്കുട്ടികളുമെല്ലാം ഒപ്പം തന്നെയുണ്ട്. എല്ലാവരെയും കാണാനും സന്തോഷങ്ങള്‍ പങ്കുവെക്കാനും ഒരിക്കല്‍ക്കൂടിയായി. കൊടപുള്ളിയില്‍ കദീജയാണ് കോയ ഡോക്ടറുടെ ഭാര്യ, പരേതനായ മജീദ്, റഹീം കച്ചവടം, റാബിയ, സഫിയ, നാസര്‍ എന്നിവരാണ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here