Kerala kerala kerala politics

ബ്രൂവറി അനുമതി; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ കാബിനറ്റ് നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അനുമതി നല്‍കിയതില്‍ മറ്റ് വകുപ്പുകളുമായി ആശയവിനിമയം നടന്നില്ലെന്ന് കാബിനറ്റ് നോട്ടില്‍ പറയുന്നു. കൃഷി-ജല വകുപ്പുകളുമായി ആലോചിച്ചില്ല.

അതിനിടെ ബ്രൂവറിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ മുഖപത്രത്തില്‍ ലേഖനം എഴുതി. ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കര്‍ഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമര്‍ശനം. വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടു നല്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാവും. സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ലേഖനത്തില്‍ പറയുന്നു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടേതാണ് ലേഖനം.

ബ്രൂവറി വിവാദത്തില്‍ ജനതാദള്‍ എസിലും കടുത്ത പ്രതിഷേധമുണ്ട്. മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറയിക്കാത്ത കെ. കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാര്‍ സംസ്ഥാന പ്രസിഡന്റിന് കത്ത് നല്‍കി. മന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!