National News

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ നിർമാണ ശേഷി ലോകത്തിലെ ഏറ്റവും മികച്ചത്; ആന്റോണിയോ ഗുട്ടെറസ്

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഉത്പാദന ശേഷി ലോകത്തിലെ ഏറ്റവും മികച്ചതെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. ആഗോള വാക്‌സിനേഷൻ പ്രചാരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
”വാക്‌സിനുകളുടെ വൻ തോതിലുള്ള ഉത്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ആഗോള വാക്‌സിൻ പ്രചാരണം യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് കരുതുന്നു”

അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് വാക്‌സിനുകൾ ഇന്ത്യ കൈമാറിയ പശ്ചാത്തലത്തിലാണ് യുഎൻ മേധാവിയുടെ പ്രതികരണം.ഒരു കോടി പത്തു ലക്ഷം വാക്‌സിനുകൾ ആഫ്രിക്കൻ രാഷ്ട്രങ്ങളിലേക്കും പത്തു ലക്ഷം യുഎൻ ആരോഗ്യപ്രവർത്തകർക്കും കൈമാറുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.

ഭൂട്ടാനിലേക്ക് ഒന്നര ലക്ഷവും മാലിദ്വീപ്, മൗറീഷ്യസ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം വാക്‌സിനുകളുമാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. നേപ്പാളിലേക്ക് പത്തു ലക്ഷവും ബംഗ്ലാദേശിലേക്ക് ഇരുപത് ലക്ഷം ഡോസുകളും കൈമാറി. സൗദി, ദക്ഷിണാഫ്രിക്ക, കാനഡ, മംഗോളിയ, ഒമാൻ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്യുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!