International News

എന്റെ സഹോദരിക്കും അമ്മയ്ക്കും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ;തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി കീറിയെറിഞ്ഞ് പ്രൊഫസർ

ടി.വി ചർച്ചക്കിടെ തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി കീറിയെറിഞ്ഞ് അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസറുടെ നടപടി.ഒരു കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ അഫ്ഗാനിസ്ഥാനിലെ തത്സമയ ടിവിയിൽ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്ന രംഗങ്ങൾ” – എന്ന് പറഞ്ഞ് മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇന്ന് മുതൽ, എനിക്ക് ഈ ഡിപ്ലോമകൾ ആവശ്യമില്ല, കാരണം ഈ രാജ്യം വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല,’ സർട്ടിഫിക്കറ്റുകൾ കീറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘എന്റെ സഹോദരിക്കും അമ്മയ്ക്കും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ഈ വിദ്യാഭ്യാസം സ്വീകരിക്കില്ലെന്ന് പറഞ്ഞാണ് പ്രൊഫസർ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചാനലായ തൊലൊ ടിവിയിലെ ചര്‍ച്ചക്കിടെയാണ് പ്രൊഫസര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!