National

187 നാണയത്തുട്ടുകള്‍ വിഴുങ്ങി; കര്‍ണാടകയില്‍ 58 വയസ്സുകാരന്റെ ആമാശയത്തില്‍ നിന്ന് ഒന്നര കിലോഗ്രാം നാണയങ്ങള്‍ പുറത്തെടുത്തു

ബെംഗളൂരു: കര്‍ണാടകയില്‍ 58 വയസ്സുകാരന്റെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തത് 187 നാണയങ്ങള്‍. റായ്ച്ചൂര്‍ ജില്ലയിലെ ലിംഗസുഗൂര്‍ സ്വദേശിയായ ധ്യാമപ്പയുടെ ആമാശയത്തില്‍ നിന്നാണ് ഒന്നര കിലോഗ്രാം വരുന്ന നാണയത്തുട്ടുകള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.ഒന്നു മുതല്‍ അഞ്ചു രൂപ വരെയുള്ള നാണയങ്ങളാണ് ഏഴു മാസം കൊണ്ട് ഇയാള്‍ വിഴുങ്ങിയത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധ്യാമപ്പയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹംഗലിലെ ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ പുറത്തെടുത്തു.ഇയാള്‍ എപ്പോഴും വിശപ്പു തോന്നുന്ന ‘പിക’ എന്ന അസുഖം ബാധിച്ചയാളാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈശ്വര്‍ കല്‍ബുര്‍ഗി, പ്രകാശ് കട്ടിമണി, രൂപ ഹുലകുണ്ഡെ, അര്‍ച്ചന എന്നിവരടങ്ങിയ ഡോക്ടര്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!