International News

കൊറോണയെ തടയാന്‍ കഞ്ചാവ്; കണ്ടെത്തലുകളുമായി കനേഡിയന്‍ ശാസ്ത്രജ്ഞര്‍

Do You Have the Heart for Marijuana? - The New York Times

കഞ്ചാവിന് മാരകമായ കൊറോണ വൈറസില്‍ നിന്നും മനുഷ്യരെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. മനുഷ്യ ശരീരത്തിലേക്ക് വൈറസ് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്ന് കാനഡയിലെ ലെത്ത്ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത 23 തരം സത്തകളുപയോഗിച്ചായിരുന്നു പരീക്ഷണം. വായ, ശ്വാസകോശം, ഉദര കോശങ്ങള്‍ എന്നിവയുടെ കൃത്രിമ ത്രീഡി മാതൃകകളിലാണ് പരീക്ഷണം നടത്തിയത്.

13 സത്തകള്‍ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ തടയുന്നതായി കണ്ടെത്തി. വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഓറല്‍ കാവിറ്റിക്ക് (വദന ഗഹ്വരം) പ്രാധാന്യം നല്‍കണമെന്നും കണ്ടെത്തി. കൊറോണ വൈറസിനെ പോലുള്ള മറ്റു വൈറസുകളെയും നേരിടാന്‍ കഞ്ചാവ് ഉപയോഗിക്കാനാവുമോയെന്ന പരീക്ഷണമാണ് ഇനി ഗവേഷകര്‍ നടത്തുക.

പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍ കന്നാബിഡിയോള്‍ കൂടുതല്‍ അടങ്ങിയ കഞ്ചാവ് സത്ത ഉപയോഗിച്ച് വൈറസുകള്‍ക്കെതിരെ പോരാടാനാവും. കൊറോണക്കെതിരെ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനഫലം വ്യക്തമാക്കുന്നതെന്ന് ഗവേഷക സംഘത്തിലെ പ്രഫ. ഓള്‍ഗ കോള്‍ച്ചക്ക് പറഞ്ഞു.

ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ കഞ്ചാവ് ഉപയോഗം നിയമനം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റു പലരാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാണ്. കഞ്ചാവില്‍ അടങ്ങിയ കന്നാബിഡിയോള്‍ അര്‍ബുദമടക്കമുള്ള മാരകരോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാമെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇരുപതോളം രോഗാവസ്ഥകള്‍ക്ക് ചികില്‍സയായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

കൂടാതെ വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ രൂക്ഷമായവരില്‍ കഞ്ചാവ്, മാജിക് മഷ്‌റൂം എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്കും പല രാജ്യങ്ങളും അനുമതി നല്‍കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!