Kerala

കേരള നിയമസഭാ പുസ്തകോത്സവം:മേളയിലെത്തുന്നവരെ കാത്തിരിക്കുന്നത് രുചിയേറും വിഭവങ്ങളും

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ പുസ്തകോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണ വൈവിധ്യങ്ങളും രുചിക്കാം. വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് പുസ്തകമേളയിൽ എത്തുന്നവർക്കായി ഒരുക്കുന്നത്. വിവിധ തരം ബിരിയാണികൾ, വെജ്, നോൺവെജ്, മലബാർ വിഭാവങ്ങൾ, വ്യത്യസ്ത രുചികളിലുള്ള പായസങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഭക്ഷ്യ സ്റ്റാളുകളിൽ ലഭിക്കും. പായസത്തിനു മാത്രമായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. പൈനാപ്പിൾ, ക്യാരറ്റ്, ഈന്തപ്പഴം തുടങ്ങി വ്യത്യസ്തമായ വിഭവങ്ങൾക്കൊണ്ട് തയ്യാറാക്കിയ വിവിധയിനം പായസങ്ങൾ ഇവിടെ ലഭിക്കും. സംസ്ഥാനത്തെ പ്രശസ്ത ഭക്ഷണശാലകളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള ഭക്ഷണ കേന്ദ്രങ്ങളാണ് പുസ്തകോത്സവത്തിന്റെ ഭാ​ഗമായുള്ള ഭക്ഷ്യമേളയിൽ പങ്കാളികളാകുന്നത്. കൂടാതെ ഹോർട്ടി കോർപ്പിന്റെ മൈബൈൽ വെൻഡിം​ഗ് കാർട്ടും മിൽമയുടെ ഐസ്ക്രീം കൗണ്ടറും ഇതോടൊപ്പമുണ്ടാകും. മുളപ്പിച്ച പയർ വർ​ഗങ്ങൾ, മൂന്നാർ വെളുത്തുള്ളി, ഊട്ടി ക്യാരറ്റ്, മറയൂർ ശർക്കര തുടങ്ങി ശുദ്ധമായ ഉല്പന്നങ്ങൾ ഹോർട്ടി കോർപ്പിന്റെ മൊബൈൽ വെൻഡിം​ഗ് കാർട്ടിൽ നിന്ന് ലഭിക്കും. കൂടാതെ പ്രകൃതി ദത്തമായ ജ്യൂസുകളും ഇവിടെ നിന്നും രുചിക്കാം. നിയമസഭാ സമുച്ചയത്തിന്റെ വടക്കു പറഞ്ഞാറ് വശത്തായിട്ടാണ് ഫുഡ് കോർട്ട് ഒരുക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!