Kerala kerala

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ഗ്രാമീണ ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗ്രാമീണ ടൂറിസം പ്രോത്സാഹന സെമിനാര്‍ സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഹോം സ്റ്റേ ടൂറിസം ഡയറക്ടര്‍ ജിഷ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ജിജി, ഗ്രാമപഞ്ചായത്ത് അംഗം ബേബി വളയത്തില്‍, റിവര്‍ ഫെസ്റ്റിവല്‍ കോഓഡിനേറ്റര്‍മാരായ ബിനിറ്റോ ചാക്കോ, പോള്‍സണ്‍ അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ഉത്തരവാദിത്ത ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍, ഹോംസ്റ്റേ ഫാം ടൂറിസം സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!