Kerala

സംസ്ഥാനത്ത് മഴക്കെടുതിയിൽ കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയിൽ

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. കണ്ണൂർ ചാലയിൽ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചാല ഈസ്റ്റിലെ സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി കഴി‌‌ഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വെള്ളക്കെട്ടിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി ബാബു മരിച്ചു. വീടിന് സമീപത്തെ പുരയിടത്തില്‍ പൊട്ടികിടന്ന ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരണം.കോഴിക്കോട് കല്ലാനോട് ശക്തമായ മഴയില്‍ കൂറ്റന്‍ പാറ അടര്‍ന്നു വീണു. ഉഗ്ര ശബ്ദത്തോടെ പാറകല്ല് വീണത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ഉരുള്‍ പൊട്ടല്‍ ഉള്‍പ്പെടെയുളള അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുമ്പും മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്. നീരൊഴുക്ക് കൂടിയതോടെ പാലക്കാട് മംഗലം ഡാമിൻ്റെ രണ്ട ഷട്ടറുകൾ തുറന്നു. ഒന്നും അഞ്ചും ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഡാം തുറന്നതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!