Local

കോവിഡ് പശ്ചാത്തലത്തിൽ സർട്ടിഫിക്കറ്റുകൾ വീട്ടിലെത്തിച്ച് കാവിലുംപാറ പഞ്ചായത്ത്

ഓൺലൈനായി ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത്. കോവിഡ് 19 മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാമൂഹിക അകലം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഫോൺ, ഇ മെയിൽ, വാട്‌സ്ആപ്പ് വഴി ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസത്തിനകം വീടുകളിൽ നേരിട്ട് എത്തിച്ചുനൽകും. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ വരുന്നവർക്കും ജീവനക്കാർക്കും തെർമൽ സ്കാനിംഗ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും തിരക്ക് ഏറിയതോടെ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ പുതിയ സംവിധാനം. ഇത്തരത്തിൽ വരുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!