Kerala News

കോട്ടയവും ഇടുക്കിയും റെഡ് സോണിൽ

തിരുവനന്തപുരം : ആശ്വസിക്കാനാവാതെ കോട്ടയവും ഇടുക്കിയും. നേരത്തെ തുടർച്ചയായ ദിവസങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യാതിരുന്ന ജില്ലകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ. റിസൾട്ട് ആകെ മാറി മറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് രോഗികളിൽ ഭൂരി ഭാഗവും ഈ രണ്ടു ജില്ലകളിലാണ് ഇതോടെ സർക്കാർ കോട്ടയം ഇടുക്കി ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു.

ഇതോടെ പരിശോധന കർശനമാക്കി . എറണാകുളം, കോട്ടയം ജില്ലാ അതിർത്തി അടയ്ക്കാൻ കലക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാതെ ആരെയും കോട്ടയത്തു നിന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിപ്പിക്കില്ല.

കോവിഡ് കഴിഞ്ഞ ദിവസം കോട്ടയത്ത് 6 പേർക്കും ഇടുക്കിയിൽ 4 പേർക്കുമാണ് സ്ഥിരീകരിച്ചത് . സംസ്ഥാനത്ത് ഇന്നലെ 13 പേർക്കാണ് കോവിഡ്. പാലക്കാട് , മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോന്നു വീതവും രോഗബാധിതരെയാണ് ഇന്നലെ കണ്ടെത്തിയത് . 13 പേരിൽ 5 പേർ തമിഴ്നാട്ടിൽ നിന്നും ഒരാൾ യുഎസിൽ നിന്നും എത്തിയതാണ്. 6 പേർക്ക് സമ്പർക്കം വഴി രോഗം. ഒരാൾക്കു രോഗം വന്നത് എങ്ങനെയെന്നു തിരിച്ചറിഞ്ഞിട്ടില്ല.

രോഗം വന്നത് എങ്ങനെയാണെന്ന് തിരിച്ചറിയാത്തവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ആശങ്ക ഉയർത്തുന്നുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!