Kerala

സംസ്ഥാനത്ത് ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു; ഇന്ന് സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഓരോ ദിവസവും ഉപഭോഗം കുതിച്ചുയരുകയാണ്. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വര്‍ധിക്കുമെന്ന് ഉറപ്പായി. ഈ മാസം വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത് 256 കോടി രൂപയാണ്.സംസ്ഥാനത്ത് വേനല്‍രൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിക്കുകയാണ്. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍ ഇന്നലെ ഉപയോഗം 104.63 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോര്‍ഡിലെത്തി. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് വീണ്ടും വര്‍ധിക്കുമെന്ന് ഉറപ്പായി. ഉപയോഗം വര്‍ധിച്ചതോടെ ബോര്‍ഡിന്റെ ചെലവും വര്‍ധിച്ചു. പ്രതിദിനം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാകുന്നത് 9.5 കോടി രൂപയാണ്. ഈ മാസം ഇതുവരെ 256 കോടയിലധികം രൂപയാണ് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്. വൈദ്യുതി ഉപയോഗം പരാമവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.പവര്‍ എക്‌സ്‌ചേഞ്ചില്‍ യൂണിറ്റിന് ശരാശരി 12 രൂപയാണ് വില. ഏപ്രില്‍ മാസമാകുന്നതോടെ വൈദ്യുതി വാങ്ങാനുള്ള അധികചെലവ് പ്രതിദിനം 20 കോടിയായി ഉയരും. ചൊവ്വാഴ്ച പുറത്തു നിന്നും എത്തിച്ചത് 90.16 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരം ആറിനും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്ക് വര്‍ധിക്കുമെന്ന മുന്നറിയിപ്പും ബോര്‍ഡ് നല്‍കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!