Kerala

കസ്റ്റംസ് പരിശോധനയ്ക്കിടെ ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് തകർത്ത സംഭവം : പോലിസിനോട് കേസെടുക്കാൻ നിർദേശിച്ച് കോടതി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ മറവില്‍ യാത്രക്കാരന്റെ വന്‍ വിലയുള്ള വാച്ച്‌ കേടാക്കിയ സംഭവത്തില്‍ പോലിസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് കോടതി. പരാതിക്കാരന്റെ അഭിഭാഷകന്‍ കെ കെ മുഹമ്മദ് അക്ബറാണ് ഇക്കാര്യമറിയിച്ചത്.

ഈ മാസം മൂന്നിനു ദുബയില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്മായില്‍ ആണു പരാതിക്കാരന്‍. സ്വര്‍ണമുണ്ടെന്നു സംശയിച്ച്‌ കസ്റ്റംസ് പരിശോധിച്ച, വാച്ച്‌ യാത്രക്കാരനു തിരിച്ചു നല്‍കിയത് വിവിധ ഭാഗങ്ങളാക്കി, ഉപയോഗിക്കാനാകാത്ത നിലയിലായിരുന്നു.

ഇന്ത്യന്‍ രൂപ 45 ലക്ഷത്തിലേറെ നല്‍കി സഹോദരന്‍ വാങ്ങിയതാണ് വാച്ചെന്നും ടെക്‌നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം, വാച്ച്‌ കേടാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേസ് റജിസ്റ്റര്‍ ചെയ്തു വിശദമായ അന്വേഷണത്തിനാണ് ഉത്തരവെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോടതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നു കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!