വിലക്കയറ്റം കൊണ്ട് കഷ്ടപെടുന്ന ഇക്കാലത്ത് കുറഞ്ഞ വരുമാനമ്മുള്ള പെൻഷൻക്കാരുടെ ക്ഷാമാശ്വസതുക ആറ് ഗഡു തടഞ്ഞു വെച്ചത് സർക്കാർ ചെയ്യുന്ന അനീതിയാണെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ പ്രസിഡന്റ് വി.ശ്രീനിവാസൻ പറഞ്ഞു. കുന്ദമംഗലത്ത് പെൻഷനേഴ്സ് സംഘിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.ജില്ലാ അദ്ധ്യക്ഷൻ പുതിയേടത്ത് സുരേന്ദ്രൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഉത്തര മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.പി.എൻ. ദേവദാസ് , . ബാലചന്ദ്രൻ . ഷാജി. സി.എം രാമചന്ദ്രൻ മാസ്റ്റർ സെൽവരാജ്, ബിജു, ബാബുരാജ്, എന്നിവർ സംസാരിച്ചു പരിപാടിയിൽ ബാബു മാമ്പ്ര നന്ദി പറഞ്ഞു.
പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം കുന്ദമംഗലത്ത് നടന്നു

