സോളാര്‍ പീഡനക്കേസില്‍ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ.സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സി.ബി.ഐ. വ്യക്തമാക്കുന്നത്.പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതിക്കും തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.സി.ബി.ഐ. കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 15 മാസം പൂര്‍ത്തിയാകുമ്പോഴാണ് പരാതിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു