International News

‘ഞാന്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നില്ല,അതെന്റെ അവകാശമാണ്’;ജെയര്‍ ബോള്‍സനാരോ

A hora mais difícil de Bolsonaro | VEJA

കൊവിഡ് 19 വാക്‌സിന്‍ എടുക്കില്ലെന്ന പ്രഖ്യാപനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.’ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നില്ല. അതെന്റെ അവകാശമാണ്. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മാസ്‌ക് ഉപയോഗിക്കുന്നത് കൊവിഡിനെ പ്രതിരോധിക്കാന്‍ കാര്യക്ഷമമല്ലെന്നും അദ്ദേഹം വാദിച്ചു.

കൊവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാകുന്ന സാഹചര്യമുണ്ടായാലും ബ്രസീലുകാര്‍ക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നാണ് ബോള്‍സനാരോയുടെ നിലപാട്. വാക്‌സിനേഷന്‍ തന്റെ നായയ്ക്ക്‌ മതിയെന്ന് നേരത്തേ ബോള്‍സനാരോ ട്വീറ്റ് ചെയ്തിരുന്നു.ജനങ്ങള്‍ വാക്‌സിന്‍ എടുക്കണമെന്ന് ബോള്‍സനാരോ ഭരണകൂടം നിര്‍ദേശിക്കാനിടയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടായ രാജ്യങ്ങളില്‍ രണ്ടാമതാണ് ബ്രസീല്‍. കൂടാതെ ജൂലൈയില്‍ ബോള്‍സനാരോയ്ക്ക് രോഗബാധയുണ്ടാവുകയും ചെയ്തിരുന്നു. സാഹചര്യം ഇങ്ങനെയായിരുന്നിട്ടും നിഷേധനിലപാടിലാണ് ബോള്‍സനാരോ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!