Kerala

പുസ്തകോത്സവത്തിനു തിളക്കം കൂട്ടാൻ സെൽഫി പോയിന്റും: നിയമസഭയും പരിസരവും ദീപാലങ്കൃതമാകും

നിയമസഭാ പുസ്തകോത്സവത്തിന് മാറ്റുകൂട്ടാൻ സെൽഫി പോയിന്റും വൈദ്യുത ദീപാലങ്കാരവും. നിയമസഭാ വളപ്പിൽ തന്നെ വിവിധ ഇടങ്ങളിലാണ് പൊതുജനങ്ങൾക്കായി സെൽഫി പോയിന്റ് ഒരുക്കുന്നത്. നിയമസഭാ സമുച്ചയത്തിനു മുന്നിലുള്ള ​ഗാന്ധിപ്രതിമയ്ക്ക് പുറകിലായിട്ടായിരിക്കും പ്രധാന സെൽഫി പോയിന്റ്. നിയമസഭയ്ക്കു മുൻപിലായി ജലധാരയും സ്പീക്കറുടെ ക്വാർട്ടേഴ്സിനോട് ചേർന്ന് വെള്ളച്ചാട്ടവും നിർമ്മിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിലും വെളിച്ച വിന്യാസം നടത്തും. നിയമസഭയുടെ പ്രധാന കവാടം മുതൽ ജി കാർത്തികേയൻ ലെജിസ്ലേച്ചർ മ്യൂസിയം വരെ കേരളീയ തനിമ നിലനിർത്തിയുള്ള വൈദ്യുതുത ദീപാലങ്കാരമാണ് പുസ്തകോത്സവത്തിനായി സജ്ജീകരിക്കുന്നത്. അകത്തേക്കുള്ള പുൽത്തകിടികളും നടപ്പാതകളും മരങ്ങളും വെളിച്ചത്തിൽ മനോഹരമാക്കും. തൃശൂർ പൂരം തീം ആക്കിയാണ് വർണദീപക്കാഴ്ച ഒരുക്കുക. പഠിപ്പുര,നെറ്റിപ്പട്ടം, മുത്തുകുട, ആന തുടങ്ങിയവ ഇതിനായി ഒരുക്കും. പ്രവേശന കവാടത്തിൽ പഠിപ്പുര മാതൃകയിൽ നിർമ്മിച്ച ദീപങ്ങളാണ് കാഴ്ചക്കാരെ സ്വാ​ഗതം ചെയ്യുക. പിഡബ്ല്യുഡി ഇലക്ടിക്കൽ വിഭാ​ഗത്തിന്റെ നേതൃത്വത്തിലാണ് ഇല്യൂമിനേഷനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!