Kerala

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ലാൻഡ് എൻഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ആദിവാസി മേഖലയിലെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട ഫയലുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

മലപ്പുറത്തെ വനം വകുപ്പ് ഓഫീസുകളിളും തൃശ്ശൂർ ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും വിജിലൻസ് പരിശോധനയ്ക്കായെത്തി. മലപ്പുറത്ത് നിലമ്പൂർ, എടവണ്ണ, വഴിക്കടവ്, എന്നീ ഓഫീസുകളിലാണ് ഓപ്പറേഷൻ വനരക്ഷയുടെ ഭാഗമായി പരിശോധന നടക്കുന്നത്. സോളാർ ഫെൻസിങ്, ജണ്ട നിർമാണം എന്നിവയുടെ രേഖകൾ പരിശോധിച്ചു.

തൃശ്ശൂർ ജില്ലയിൽ 7 ഇടങ്ങളിൽ മിന്നൽ പരിശോധന നടക്കുന്നത്. തുടർച്ചയായി വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പാലപ്പിളളി, വെള്ളിക്കുളങ്ങര, വടക്കാഞ്ചേരി, ചെട്ടിക്കുളം, അതിരപ്പിള്ളി, ചാർപ്പ, പരിയാരം എന്നിവിടങ്ങളിലാണ് പരിശോധന തുടരുന്നത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലും പരിശോധന. രാവിലെ പത്തരയ്ക്കാണ് ആരംഭിച്ചത്. 7 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!