Kerala

കൈക്കൂലി ആരോപണ കേസിൽ വൻ വഴിത്തിരിവ്; മെയിൽ ഐഡിയും മെയിലും വ്യാജം

ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെതിരെ ഉയർന്ന കൈക്കൂലിആരോപണത്തിൽ വൻ വഴിതിരിവ്. ആയുഷ് മിഷന്റെ പേരിൽ പുറത്തുവന്ന മെയിലും ഐഡിയും വ്യാജമെന്നാണ് ആയുഷ് മിഷൻ പറയുന്നത്. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലേ ലോഗോ എൻ എച് എമ്മിന്റെയാണെന്നും ആയുഷ് മിഷൻ വിശദീകരിക്കുന്നു, ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവും പത്തനംതിട്ട സ്വദേശി അഖിൽ സജീവും ചേർന്ന് മെഡിക്കൽ ഓഫീസർ നിയമനത്തിനായി 5 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.മലപ്പുറം സ്വദേശി ഹരിദാസ് എന്നയാളാണ് പരാതിക്കാരൻ. ഹരിദാസിന്റെ മകന്റെ ഭാര്യയെ മെഡിക്കൽ ഓഫീസർ ആയി നിയമിക്കാനാണ് പണം വാങ്ങിയതെന്നാണ് പരാതി . എന്നാൽ 37പേരുടെ റാങ്ക് ലിസ്റ്റിൽ ഈ വ്യക്തിയുടെ പേര് ഇല്ലെന്നാണ് സൂചന.ഇതോടെ സംഭവത്തിന്‌ പിന്നിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് വ്യക്തമാവുന്നു. വ്യാജ രേഖ ചമക്കൽ ഉൾപ്പെടെ നടന്നിട്ടുണ്ട് എന്ന് വ്യക്തമായ പശ്ചാത്‌ലത്തിൽ കൂടുതൽ നടപടി ഉണ്ടായേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!