കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കക്കോടി പുവ്വത്തൂർ സ്വദേശി കാർത്തികും കുറ്റ്യാടി നടുപ്പൊയിൽ സ്വദേശി മുഹമ്മദുമാണ് മരിച്ചത്. പൂവത്തൂർ പുഴയിൽ ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി . കൂട്ടുകാർക്കൊപ്പം കക്കോടി പൂവത്തൂർ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കൂട്ടുകാരോടൊപ്പം പുറത്തിറങ്ങിയ കാർത്തിക് പുഴയിലേക്ക് എത്തുകയും വെള്ളത്തിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയുമായിരുന്നു. പാലനുകണ്ടിയിൽ സരസൻ്റെ മകനാണ് കാർത്തിക്. കാർത്തികിന്റെ സഹോദരൻ നേരത്തെ അർബുദം ബാധിച്ച് മരിച്ചിരുന്നു.കുറ്റ്യാടി ചെറീയ പുഴയിൽ ദേവർകോവിൽ കിഴക്കോട്ടിൽ താഴെ ഭാഗത്ത് കുളിച്ചു കൊണ്ടിരിക്കെ ചുഴിയിൽ അകപ്പെട്ടാണ് നടുപ്പൊയിൽ സ്വദേശി മുഹമ്മദ് മരിച്ചത്. ബന്ധുവീട്ടിൽ വന്നതായിരുന്നു മുഹമ്മദ്.കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ പുഴയിൽ മുങ്ങി കുട്ടിയെ എടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് പുഴയിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

