Kerala News

മോന്‍സണെ ഡോക്ടറെന്ന നിലയ്ക്കാണ് പരിചയം;,വീട്ടിൽ പോയത് എണ്ണിയിട്ടില്ല’ആരോപണത്തിന് പിന്നില്‍ കറുത്ത ശക്തിയെന്നും കെ.സുധാകരന്‍

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി പരചയമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.മോ​ൻ​സ​നെ പ​രി​ച​യ​മു​ണ്ട്. ഡോക്ടറെന്ന നിലയ്ക്കാണ് പരിചയമെന്നും, മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മോൻസൻ മാവുങ്കലുമായി ബന്ധമുണ്ട്. അഞ്ചോ ആറോ ഏഴോ തവണ മോൻസനെ കണ്ടിട്ടുണ്ട്. സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർ എന്ന നിലയിലാണ് പരിചയം. വീട്ടിൽ പോയി പുരാവസ്തു ശേഖരവും കണ്ടിരുന്നു. എന്നാൽ സാമ്പത്തിക തട്ടിപ്പ് പരാതിയെ കുറിച്ച് ഒന്നുമറിയില്ല. പരാതിക്കാരനെ ഇതുവരെ കണ്ടിട്ടില്ലെന്നും നുണ പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഗൂഢാലോചനകൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആണോ എന്ന് സംശയിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു കറുത്ത ശക്തിയുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂന്ന് നാല് തവണ ഈ പയ്യനെ വിളിച്ചുവെന്ന് അവന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിക്കുന്നത്? മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അത് ശരിയാണെങ്കില്‍ അതിന് പിന്നില്‍ ഒരു ഗൂഢാലോചനയുണ്ട്.

2018ലാണ് സംഭവമെങ്കില്‍ വേറെ ഏതോ കെ.സുധാകരന്‍ എംപിയാണെന്നാണ് തോന്നുന്നത്. 2018ല്‍ ഞാന്‍ എംപിയല്ലല്ലോ? 2019ല്‍ വേറെ ഏതെങ്കിലും കെ.സുധാകരന്‍ എംപിയുണ്ടോയെന്ന് എനിക്കറിയില്ല. പാലമെന്റ് ഏത് കമ്മറ്റിയിലാണ് ഞാന്‍ അംഗമായിരുന്നത്? ഫിനാന്‍സ് കമ്മറ്റി എന്നാണ് പറയുന്നത്. ഏത് ഫിനാന്‍സ് കമ്മറ്റി? ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു കമ്മറ്റില്‍ അംഗമായി ഇരുന്നിട്ടില്ല. എംപി ആയിരുന്ന കാലത്തും ആയിട്ടില്ല. എംപി അല്ലാത്തപ്പോള്‍ സ്വാഭാവികമായും അങ്ങനെ ഒരു കമ്മറ്റിയില്‍ വരില്ലല്ലോ? എല്ലാം ബാലിശമായ ആരോപണങ്ങളാണ്.

22ന് ഉച്ചക്കാണ് പരാതിക്കാരനുമായി സംസാരിച്ചതെന്നാണ് പരയുന്നത്. സഹപ്രവര്‍ത്തകന്‍ ഷാനവാസ് മരിച്ചത് 21നാണ്. 22നാണ് ഖബറടക്കം. അത് കഴിയുമ്പോള്‍ തന്നെ മൂന്ന് മണിയായി. അതിന് ശേഷം അനുശോചന യോഗവും ചേര്‍ന്നാണ് ഷാനവാസിന്റെ മരണവിട്ടില്‍ നിന്ന് പോകുന്നത്. അപ്പോള്‍ രണ്ട് മണിക്ക് ചര്‍ച്ച നടത്തിയ സുധാകരനെ കണ്ടെത്തണം. ഈ പറയുന്ന തീയതിയില്‍ ഞാനാണ് സുധാകരനെങ്കില്‍ ഞാനന്ന് ഷാനവാസിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയാണ്.

ഇതൊരു കെട്ടിച്ചമച്ച കഥയാണ്. കഥക്ക് പിന്നില്‍ പരാതിക്കാരന്റെ ബുദ്ധിയല്ല. ബുദ്ധിക്ക് പിറകിലുള്ള ഒരു കറുത്ത ശക്തി വേട്ടയാടിക്കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഈ ഒരു കേസ് അന്വേഷിക്കാന്‍, തെളിവ് കൊടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി നടത്തുന്ന ധൃതിയും ജാഗ്രതയും സ്വര്‍ണക്കടത്തിലോ ഡോളര്‍ കടത്തിലോ ഒന്നും എന്തേ ഇല്ലാതെ പോയത്. ഇതിന് പിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രുയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് ശങ്കിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ എന്ന് ചോദിച്ച സുധാകരന്‍, തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!