വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കുന്ദമംഗലം അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയിലെ കുരുന്നുകള്‍. ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരിതബാധിതരുടെ നൊമ്പരവും നിസ്സഹായതയും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞ കുട്ടികള്‍ അവരെ സഹായിക്കാനായി കൈ കോര്‍ക്കുകയായിരുന്നു. സകലതും ഉരുളെടുത്ത് ഉപജീവനം വഴിമുട്ടിയ വയനാട്ടുകാര്‍ ഊര്‍ജ്ജസ്വലരായി ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹമാണ് കുട്ടികള്‍ക്ക് പണം പിരിക്കാന്‍ പ്രേരണയായത്. മദ്രസയിലെ നൂറോളം കുട്ടികള്‍ പണക്കുടുക്കകളില്‍ സൂക്ഷിച്ച പണമുള്‍പ്പടെ സ്വരുക്കൂട്ടിയാണ് ……… രൂപ കൈമാറിയത്. മദ്ദ്രസ്സാ ലീഡര്‍ ഹാമി ഫൈസാന്‍ പീപ്പിള്‍ ഫൗണ്ടേഷന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റമീം പി.എ ക്കാണ് തുക കൈമാറിയത്.
മാക്കൂട്ടം ചാരിറ്റബ്ള്‍ ആന്‍ഡ് എഡുക്കേഷണല് ട്രസ്റ്റ് മാനേജര്‍ എം സിബ്ഗത്തുല്ല, ചെയര്മാന് പി .എം ഷരീഫുദ്ദീന്‍, മദ്ദ്രസ്സാ പ്രിന്‍സിപ്പല്‍ സ്വാലിഹ മുജീബ്, വൈസ് പ്രിന്‍സിപ്പല്‍ റൈഹാനത്ത് ടി.പി മറ്റു ടീച്ചര്‍മാരായ സല്‍മ പെരിങ്ങളം, റൈഹാനത്ത് എന്‍.പി, റുബീന. എന്‍, ജസീല. കെ , സജ്ന . കെ.പി, ഷാഹിന. യു.കെ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.