കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പിലാശ്ശേരി ആരോഗ്യ സബ് സെന്റര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.ടി.എ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. ധനകാര്യ കമ്മീഷന്‍ മുഖേന അനുവദിച്ച 55 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 സബ് സെന്ററുകളില്‍ ഒന്നായ പിലാശ്ശേരി സബ് സെന്റര്‍ 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന പുതിയ സബ് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ ഈ മേഖലയിലെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ഇത് വഴിയൊരുക്കും.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചന്ദ്രന്‍ തിരുവലത്ത്, യു.സി പ്രീതി, ശബ്‌ന റഷീദ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ധര്‍മ്മരത്‌നന്‍ മണ്ണത്തൂര്‍, ഷൈജ വളപ്പില്‍, പി കൗലത്ത്, നജീബ് പാലക്കല്‍, ടി ശിവാനന്ദന്‍, ഹെല്‍ത്ത് പി.ആര്‍.ഒ ജസ്റ്റിന്‍, മെഡിക്കല്‍ ഓഫീസര്‍ വി അര്‍ച്ചന, ഷിജു പടനിലം, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, അബുഹാജി പുറായില്‍, എന്‍ കേളന്‍, പ്രവീണ്‍ പടനിലം, എ.പി ഭക്തോത്തമന്‍ എന്നിവര്‍ സംസാരിച്ചു.