കോഴിക്കോട്: വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലര്‍ച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുന്‍പ് ഉരുള്‍പൊട്ടിയ പ്രദേശമാണ് വിലങ്ങാട്. മഴ ശക്തമായതോടെ ആറ് കുടുംബങ്ങളിലായി 30ഓളം പേരെയാണ് മാറ്റി പാര്‍പ്പിച്ചു. വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിലങ്ങാട് ടൗണിലെ പാലം വീണ്ടും വെള്ളത്തിന് അടിയിലായി. പാലം മുങ്ങിയതോടെ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.