Kerala News

മണിപ്പുർ: കറുത്തവസ്ത്രം ധരിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ എല്ലാ എംപിമാരും പാർലമെന്റിലെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. മണിപ്പുർ വിഷയത്തിൽ‍ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ലോക്സഭാ നടപടികൾ രണ്ടുമണിവരെ നിർത്തിവച്ചു.

രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കൾ ‘മണിപ്പുർ, മണിപ്പുർ’, ‘ഇന്ത്യ, ഇന്ത്യ’ മുദ്രാവാക്യങ്ങൾ ഉയർത്തി. മറുപടിയായി എൻഡിഎ സഖ്യത്തിലെ എംപിമാർ ‘മോദി, മോദി’ മുദ്രാവാക്യം വിളിച്ചു. ഇന്ത്യയുടെ വിദേശനയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു ജയശങ്കർ. അതിനിടെയായിരുന്നു മുദ്രാവാക്യം വിളി.

പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി, രാവിലെ പ്രതിപക്ഷ യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരാണെന്ന് പറഞ്ഞ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്, മണിപ്പുരിലെ ജനങ്ങളുടെ മുറിവുകളിൽ പ്രധാനമന്ത്രി ഉപ്പ് പുരട്ടുകയാണെന്നും ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!