പെരിന്തൽമണ്ണ : കാറിൽ ഒളിപ്പിച്ച് കടത്തിയ 50ഗ്രാം എംഡിഎംഎയുമായി എടവണ്ണ സ്വദേശികളായ രണ്ട് പേര് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിൽ. എടവണ്ണ ചാത്തല്ലൂർ സ്വദേശികളായ പള്ളിപറമ്പൻ തൗഫീഖ് ( 28), പാറക്കൽ മുഹമ്മദ് യാസർ (28) എന്നിവരെയാണ് എസ് ഐ ഷിജോ.സി. തങ്കച്ചൻ അറസ്റ്റ് ചെയ്തത്.
രാത്രികാലങ്ങളില്‍ ജില്ലയിലേക്ക് കാറുകളില്‍ ഒളിപ്പിച്ചും പ്രത്യേക കാരിയര്‍മാര്‍ മുഖേനയും ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എംഡിഎംഎ, എല്‍.എസ്.ഡി. കടത്തുന്ന സംഘങ്ങളെകുറിച്ചും ഏജന്റുമാരെകുറിച്ചും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ്ന് രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം. സന്തോഷ്കുമാര്‍, നിലമ്പൂര്‍ ഡിവൈഎസ്പി. സാജു.കെ.എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന് എന്നിവരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3.00 മണിയോടെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ ചോലാംകുന്ന് വെച്ച് നടത്തിയ പരിശോധനയിൽ കൈ കാണിച്ച് നിർത്താതെ പോയ കാർ പിൻതുടർന്നാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തി വില്‍പ്പനനടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.
വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ്നു ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ അഡീഷണല്‍ എസ്.ഐ. സെബാസ്റ്റ്യന്‍ രാജേഷ്, സിപിഒ കൃഷ്ണപ്രസാദ്, ഡാൻസാഫ് അംഗങ്ങളായ പ്രശാന്ത്.കെ, സുനിൽ.എൻ.പി, കൃഷ്ണകുമാർ , അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, എന്നിവരും ചേർന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടി കേസില്‍ തുടരന്വേഷണം നടത്തുന്നത്.

