ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു
കോവിഡ് രോഗനിർണ്ണയ പരിശോധനയുമായി ബന്ധപ്പെട്ട് കാരശ്ശേരി പി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്ത നടപടിയിൽ കേരള ഹെൽത്ത് ഇൻസ്പെക്ടേർസ് യൂണിയൻ കോഴിക്കാട് ജില്ലാ കമ്മിററി ശക്തമായി പ്രതിഷേധിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ നിർദ്ദേശം പാലിച്ചു കൊണ്ടു നടത്തുന്ന വാക്സിനേഷൻ ക്യാമ്പിലും, കോവിഡ് പരിശോധനാക്യാമ്പിലും ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പോലീസ് സംരക്ഷണം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസറോട് അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ജയരാജ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാസെക്രട്ടറി എൻ.പി. ഹമീദ്, ജില്ലാ ട്രഷറർ ജയകൃഷ്ണൻ എം.കെ. എന്നിവർ സംസാരിച്ചു
ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു

