Kerala News

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് ഓൺ ലൈൻ മീഡിയ പ്രസ് ക്ലബ് ദേശീയ ജനറൽ സെക്രട്ടറി ടി.ആർ.ദേവന്

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഖ്യാപിച്ചു.എറണാകുളത്തു പ്രവർത്തിച്ചു വരുന്ന ഫേസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടി.ആർ.ദേവൻ ആണ് അവാർഡിന് അർഹനായി.

കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആദരവാണ് അദ്ദേഹം ഏറ്റുവാങ്ങുന്നത്. സർവോദയം കുര്യൻ 24 മത് ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ജൂലൈ 16 നു രാവിലെ 9 മണിക്ക് ഞാറയ്ക്കൽ സർക്കാർ ആശുപതിയിലെ രോഗികൾക്ക് ഭക്ഷണ വിതരണവും ഞാറയ്ക്കൽ പഞ്ചായത്തിന് സമീപമുള്ള സർവോദയം കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് വൈകിട്ട് 3 മണിക്ക് ഞാറയ്ക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ചാണ് ടി.ആർ. ദേവന് ഈ ആദരവ് നൽകുന്നത്.

സർവോദയം കുര്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചടങ്ങിൽ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ് മുഖ്യ അതിഥി ആകും. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫേസ് ഫൗണ്ടേഷൻ ഓരോ ദിവസവും തെരുവിൽ അലയുന്ന നൂറുകണക്കിന് പേരുടെ വിശപ്പ് അകറ്റാൻ സഹായിക്കുന്ന സ്ഥാപനമാണ്. ജീവിതത്തിൽ ഏറ്റവും വലിയ ദുഃഖം വിശപ്പാണെന്നുള്ള തിരിച്ചറിവാണ് ടി.ആർ. ദേവനെ സാമൂഹ്യരംഗത്ത് സജീവമാക്കിയത്.

വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആണ് ഫേസ് ഫൗണ്ടേഷനിലൂടെ ഇദ്ദേഹം നടത്തുന്നത്. കൊച്ചി നഗരത്തിലെ കടവന്ത്ര ഗാന്ധിനഗറിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഫെയ്സ് ഫൗണ്ടേഷന്റെ ആരംഭകാലത്ത് മുഖ്യരക്ഷാധികാരിയായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് ഈ സംരംഭത്തിന് ഫേസ് ഫൗണ്ടേഷൻ എന്ന പേര് നൽകിയത്.

ഫേസ് ഫൗണ്ടേഷൻ ന്റെ പ്രവർത്തനം ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അക്ഷയപാത്രം എന്ന പേരിൽ നാല് വർഷം മുൻപ് ആരംഭിച്ച പദ്ധതി പ്രകാരം 200 കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും അനുബന്ധ സാമഗ്രികളും നൽകിവരുന്നുണ്ട്. കൂടാതെ ഫൗണ്ടേഷനിൽ വിശന്നുവരുന്ന എല്ലാവർക്കും എല്ലാ ദിവസവും ഭക്ഷണവും നൽകും.ആതുര സേവന രംഗത്ത് നിറസാന്നിധ്യമായ സേവനങ്ങളെ മാനിച്ചാണ് ടി.ആർ .ദേവന് ഈ അവാർഡ് നൽകുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!