Local

പെരുവയലിൽ അഥിതി തൊഴിലാളികളുടെ വിവരം അറിയിക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി

ഇതര സംസ്ഥാനങ്ങളില്‍ നിന്നും അഥിതി തൊഴിലാളികൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നു ചേരുന്നതായി ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് ശക്തമായ നടപടികളിലേക്ക്. അഥിതി തൊഴിലlളികളെ താമസിപ്പിക്കുന്ന വിവരം മുൻകൂട്ടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അറിയിക്കാത്ത കെട്ടിട ഉടമകൾക്കെതിരെയും ദുരന്തനിവാരണ ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എസ്.സിന്ധു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

നിലവിൽ ഗ്രാമപഞ്ചായത്തിൽ അഥിതി തൊഴിലാളികളെ താമസിപ്പിച്ച കെട്ടിട ഉടമകൾ തൊഴിലാളികളുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ രേഖാ മൂലം 29 ന് മുന്ന് മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അറിയിച്ചിരിക്കണം. ശേഷം പുതുതായി എത്തുന്നവരുടെ പേര് വിവരം അവർ വന്നുചേരുന്ന തിയ്യതിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അറിയിക്കണമെന്നും ഇവരെ ക്വാറന്റീനിൽ നിർത്തണമെന്നും സെക്രട്ടറി വ്യക്തമാക്കി.
ചില അഥിതി തൊഴിലാളികൾ ക്വാറന്റീനിൽ കഴിയാതെ ജോലിയിൽ പ്രവേശിക്കുന്ന സാഹചര്യവുമുണ്ട്. ഇത് ഗുരുതരമായ ആരോഗ്യഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!